ട്രെയിൻ യാത്രകളിൽ ഒരു പ്രത്യേക അനുഭവം തന്നെയാണ് ഭക്ഷണ സമയം. കംപാർട്മെന്റ് ൽ എല്ലാവരും അവരവരുടെ ഭക്ഷണ പൊതികൾ തുറക്കുമ്പോൾ വരുന്ന മണം.. ഹോ കൊതിയാവും !
കഴിഞ്ഞ യാത്രയിൽ എന്റെ seat ന്റെ അടുത്ത് ഉണ്ടായിരുന്നത് ഒരു ചെറിയ family. ഭാഷ കേട്ടിട്ട് കന്നട ആണെന്ന് തോന്നി. (ബാംഗ്ലൂർ വണ്ടി യായിരുന്നെ !) ഭർത്താവ്, ഭാര്യ പിന്നെ ഒരു 2 വയസ്സുള്ള മകൻ. വന്നിരുന്നപ്പോ തന്നെ ചെക്കൻ ചിരിച്ചു എന്നെ വശത്താക്കി. പക്ഷെ ഭാഷ അറിയാത്തത്കൊണ്ട് ഞാൻ അധികം മിണ്ടാൻ പോയില്ല. സാധാരണ journey യിലെ പോലെ ഞാൻ ഒരു book പിടിച്ചു വായന തുടങ്ങി. 2വയസ്സ് കാരൻ അവന്റെ അപ്പന്റെ കൂടെ അങ്കവും തുടങ്ങി ! ബഹളവും ശകാരവും, കരച്ചിലും കൊഞ്ചലും ചിരിയുമായി കുറച്ചു സമയം പോയി !
സമയം ഏതാണ്ട് 8 മണി ആയപ്പോൾ അമ്മ പറഞ്ഞു. വരൂ നമക്ക് ഭക്ഷണം കഴിക്കാം. (ഡിന്നർ എന്ന ഇംഗ്ലീഷ് വാക്കിൽ നിന്ന് ഞാൻ ഊഹിച്ചെടുത്തു ).
പിന്നെ ഞാൻ കണ്ട കാഴ്ച ഉണ്ടല്ലോ.. അതാണ് ഒരു ഒന്നൊന്നര ഡിന്നർ ! ഒരു വലിയ ബിഗ്‌ഷോപ്പർ bag ന്റെ ഉള്ളിൽ നിന്നും 8-10 പാത്രങ്ങൾ ! പലവിധത്തിലുള്ള കറികൾ, ചോറ്, chicken curry ആണെന്ന് തോന്നുന്നു. ഓരോന്നോരോന്നായിട്ടു ഭാര്യ ഭർത്താവിനു വിളമ്പുന്നു, ഭർത്താവ് കഴിക്കുന്നു. കുട്ടിയെ കഴിപ്പിക്കാൻ നോക്കുന്നു. കുട്ടി തുപ്പുന്നു. അങ്ങനെ അങ്ങനെ പോകുന്നു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ, ഭാര്യ ഭർത്താവിനോട് ചോദിക്കുവാ, കുറച്ചു ചോറ് ബാക്കി വന്നല്ലോ.. രസം കൂട്ടി കഴിക്ക് മനുഷ്യ (എന്റെ വക translation ആണേ. Situation based interpretation ). അപ്പോൾ ഭർത്താവ്.. വേണ്ട എന്റെ വയറു നിറഞ്ഞു. പക്ഷെ അപ്പോഴേക്കും ഭാര്യ രസത്തിന്റെ പാത്രം തുറന്ന് കഴിഞ്ഞിരുന്നു !
Book വായിച്ചോണ്ടിരുന്ന എന്റെ മൂക്കിലേക്ക് നല്ല മല്ലിയില യും കുരുമുളകിന്റെയും മണമുള്ള രസത്തിന്റെ മണം ഇരച്ചു കേറി. പിന്നെ എന്റെ സാറേ... ചുറ്റുമുള്ളതൊന്നും ഓർമയില്ല... അതൊരു വല്ലാത്ത feeling ആയിരുന്നു ! ആ ബാക്കിയുള്ള ചോറും രസവും നിങ്ങൾക്ക് വേണ്ടെങ്കിൽ ഇങ്ങു തരൂ ഞാൻ കഴിച്ചോളാം എന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ! ഭാഷ അറിയില്ലല്ലോ ! ഇനി അറിഞ്ഞാൽ തന്നെ എങ്ങനെയാ ചോദിക്ക്യാ ! ഞാൻ വളരെ decent ആയി English book വായിച്ചിരിക്കുന്ന ഒരു സീരിയസ് look ഉള്ള lady !

എനിക്കാണേൽ നല്ല വിശപ്പ് . Train എറണാകുളം എത്താൻ 9മണി ആവും. അത് കഴിഞ്ഞ് വീട്ടിൽ എത്തി ഭക്ഷണം കിട്ടാൻ 10 മണി എങ്കിലും ആവും.
എന്റെ മുഴുവൻ control ഉം വച്ചു ഞാൻ പിടിച്ചു നിന്നു..ആ ഭാര്യ രസത്തിന്റെ പാത്രം അടയ്ക്കുന്ന വരെ ! എനിക്ക് സഹനശേഷിക്കുള്ള പ്രത്യേക പുരസ്‌ക്കാരത്തിന് ഞാൻ തന്നെ എന്നെ നോമിനേറ്റ് ചെയ്തു !

ട്രെയിൻ യാത്രയിൽ ഇത് പോലെ ഒത്തിരി ഒത്തിരി ഭക്ഷണ ഓർമകൾ ഉണ്ട്. Especially വീട്ടിൽ നിന്നു ഇലയിൽ പൊതിഞ്ഞു കൊണ്ട് വരുന്ന ഭക്ഷണം തുറക്കുമ്പോൾ ഉള്ള മണം. അതിനു തുല്യം വേറൊരു സ്വർഗം ഇല്ല !
ഇന്നിപ്പോ ഈ episode എനിക്ക് ഓർമ്മ വരാൻ കാരണം ഉണ്ടേ ! കഴിഞ്ഞ 4 ദിവസമായി പനി മൂലം കഞ്ഞിയും bread ഉം മായി ജീവിച്ച എനിക്ക് ഇന്ന് അച്ഛൻ നല്ല കുരുമുളകും മല്ലിയിലയും ഇട്ട രസം ഉണ്ടാക്കി തന്നു. അത് കൂട്ടി ചോറ് കഴിച്ചു ! Heaven !
No comments:
Post a Comment