Thursday, February 23, 2012

Do you Love Someone??



"There is some self-interest behind every friendship. There is no friendship without self-interests. This is a bitter truth."  

 I read it from some forward mail and it claims that this statement is said by  Chanakya 

Well, I have some more statements to be added.. 
                 "No man ever loves a woman- he just needs her"  
(I know , all the men out there will not like the statement.. But if I say , I will add the following too...then you will be fine right?) 

                "No woman ever loves a man - she just needs him" 

Common, I know you are completely offended  by the above statements. But hey , don't you think what I said is true? to begin with , will you agree partially atleast, if I say that Love is a need?? 

OK,good.. Now listen, When did you realise that you love somebody the most? You may say that "when that person is not near" or "when you missed him/her". 

Ok.. now let us explore the situation a little further. "When the person is not near" - what made you reminded of him/her? Is it something that he/she did for you which made you happy?  

OK... Now, coming to the final argument.. So, you were reminded of that person when he/she was absent for the things that he/she did for you , coz of which You felt happy. am I right? 

Happiness is your need. Happiness is what you got from the other. 

SO......how can you name this "Self interest" as "Love"

I know, now you will go back and read my two statements and keep thinking .

Well , that's all folks.. that's what I want you to think. 
Think for a while , whether the love you claim to give a person is truely love ,or is it just your need? 

IF you feel that its just your need , then think about how you can make it real love. Real love does not have any needs. Even if the person is  near or far, Even if the person loves or hates you , Even if the person fights with you , you cannot stop loving that person..... 

Then probably we can rewrite the above statements as 

Every man needs a woman first and then loves her only when he transcends his need.

Every woman needs a man first and then loves him only when she transcends her need  

Bye for now..
P.S: I know this topic is controversial... and I expect you to comment 

Wednesday, February 15, 2012

സംതൃപ്തി എന്ന സ്വപ്നം!


ഒന്ന് കിട്ടിയാല്‍ പത്തു വേണം,പത്തു കിട്ടിയാല്‍ നൂറു വേണം. നൂറു കിട്ടിയാല്‍ ആയിരം വേണം! ഇത് നമ്മളെ പോലെയുള്ള ശരാശരി മനുഷ്യന്റെ മനസ്സ്.എന്തും കിട്ടുന്നതിനു മുമ്പ് അതിനെ കുറിച്ച് വേവലാതി പെട്ട് ഇരിക്കും. കിട്ടിക്കഴിഞ്ഞാലോ അതിനൊന്നും ഒരു വിലയില്ലാതാനും. (ഇനി വേറെ ചില കൂട്ടര്‍ ഉണ്ട്.ഒന്നിനെ കുറിച്ചും  ഒരു വിലയുമുണ്ടാകില്ല..അവരെ കുറിച്ച് നമക്ക് പിന്നെ സംസാരിക്കാം!)
ഇപ്പൊ ഇന്ത്യന്‍ ഹിസ്റ്ററി എടുത്താ തന്നെ നിങ്ങള്ക്ക് മനസ്സിലാവുമല്ലോ. സ്വാതന്ത്ര്യത്തിനു മുമ്പ് അതിനു വേണ്ടി പോരാടാന്‍ ഒരുപാട് പേര്‍ സ്വന്തം ജീവന്‍ വരെ ബലിക്കഴിപ്പിച്ചു. എന്നാല്‍ കിട്ടി കഴിഞ്ഞു ഇത്രയും വര്‍ഷങ്ങള്‍ ആയപ്പോ,അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇന്ന് ആര്‍ക്കും സമയമില്ല. ഇനിയിപ്പോ അടുത്ത ആഗ്രഹം വേള്‍ഡ് എകണോമിയിലെ ഒന്നാമന്‍ ആകണം എന്നാ!
അത് പോലെ തന്നെയാ നമ്മുടെ പല സ്ഥാപനങ്ങളുടെയും അവസ്ഥ.എംപ്ലോയീ സാറ്റിസ്ഫാക്ഷനു വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു വരുന്നു.പക്ഷെ പാവം പലപ്പോഴും അത് പിഴക്കുന്നു. എന്തൊക്കെ കൊടുത്തിട്ടും ആര്‍ക്കും ഒരു സംതൃപ്തി ഇല്ലതാനും.കാരണം എന്താ എന്ന് കണ്ടെത്താന്‍ പിന്നെ തല പുകഞ്ഞു ആലോചിക്കും.
ഇങ്ങനെ വളരെ പണ്ട് ഒരു മാനേജ്‌മന്റ്‌ ചിന്തകന് തല പുകഞ്ഞപ്പോ ഒരു സിദ്ധാന്തം ഉണ്ടായി. ഹെര്ഴ്സ്ബെര്ഗ് എന്ന ആ ചിന്തകന്  കുറെ സ്ഥാപനങ്ങളിലും തൊഴിലാളികളിലും നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ഒരുപാട് രസകരമാണ്. ഒരു തൊഴിലാളിക്ക് തന്റെ ജോലിയില്‍ നിന്ന് സംതൃപ്തി ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ആണ് അദ്ദേഹം കണ്ടെത്താന്‍ ശ്രമിച്ചത്.അതിലിപ്പോ എന്താ ഇത്ര വലിയ കാര്യം,നല്ല ശമ്പളം കൊടുത്താല്‍ പണിക്കാര്‍ ഹാപ്പി ആകുമല്ലോ എന്നാ നിങ്ങള്‍ കരുതുന്നതെങ്കി തെറ്റി മോനെ ദിനേശാ!
ഹെര്ഴ്സ്ബെര്ഗ് ടു ഫാക്ടര്‍ തിയറി (Herzberg's Two- Factor Theory)  എന്ന് അറിയപ്പെടുന്ന തിയറിയിലൂടെ അദ്ദേഹം പറഞ്ഞത് ഇതാണ്.ജോലിയില്‍ ഉള്ള നമ്മുടെ സംതൃപ്തി രണ്ടു കാര്യങ്ങളെ ആസ്പധമാക്കിയാണിരിക്കുന്നത്. ഇവയെ ഹൈജീന്‍ ഫാക്ടര്‍സ് എന്നും മോട്ടിവേറ്റര്‍സ് എന്നും രണ്ടായി തിരിച്ചു. ഇവയില്‍ ഹൈജീന്‍ ഫാക്ടര്‍സ് എന്നത് നമ്മടെ അടിസ്ഥാന ആവശ്യങ്ങളാണ്. ഫോര്‍ എക്സാമ്പിള്‍ , നമ്മടെ ശമ്പളം, ജോലി ചെയ്യാന്‍ വേണ്ട സാമഗ്രികള്‍, പിന്നെ മറ്റു ഭൗതിക കാര്യങ്ങള്‍.  എന്നാല്‍ മോട്ടിവേറ്റര്‍സ് എന്ന് പറയുന്നത് ഒരു തൊഴിലാളിക്ക് ലഭിക്കുന “എക്സ്ട്രാ” കാര്യങ്ങളാണ്. അതായത്, പ്രോമോഷന്‍, അവാര്‍ഡ്‌,ഇന്‍സെന്റീവ് തുടങ്ങിയവ.
കഴിഞ്ഞിട്ടില്ല മാഷേ,ഇനിയാണ് ഹെര്ഴ്സ്ബെര്ഗ് പറഞ്ഞ തിയറിയുടെ യഥാര്‍ത്ഥ ഗുട്ടന്‍സ്‌ വരാനിരിക്കുന്നെ.
അദ്ദേഹം കണ്ടെത്തിയത് ഇതാണ്. ഒരു തൊഴിലാളിക്ക് തന്റെ ജോലിയില്‍ പൂര്‍ണ സംതൃപ്തി തോന്നണമെങ്കില്‍ അവനു മോട്ടിവേറ്റര്‍സ് കിട്ടണം. അല്ലാതെ ഹൈജീന്‍ ഫാക്ടര്‍സ് ഉള്ളത് കൊണ്ട് അവനു പ്രചോദനം ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഈ പറയുന്ന ഹൈജീന്‍ ഫാക്ടര്‍സ് ഇല്ലെങ്കിലോ? അപ്പൊ പണി പാളി. അവന്‍ വേറെ പണി അന്വേഷിക്കുമെന്ന്! അതായത്, ഹൈജീന്‍ ഫാക്ടര്‍സ് ഇല്ലെങ്കില്‍ തൊഴിലാളിക്ക് ജോലിയില്‍ അസംത്രിപ്തിയായിരിക്കും ഫലം!
എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാതെ, ഞങ്ങള്‍ തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നു , പി എഫ് കൊടുക്കുന്നു, യുണിഫോം കൊടുക്കുന്നു, ഭക്ഷണം കൊടുക്കുന്നു എന്നൊക്കെ പറഞ്ഞു നടന്നിട്ട് കാര്യമില്ല. കാരണം ഇവയല്ല ഒരാളുടെ സംതൃപ്തി കൂട്ടുന്ന ഐറ്റംസ്. ഇവ ഹൈജീന്‍ ഫാക്ടര്‍സ് അല്ലേ ?  ഇവയെ ഒരു ദിവസം പിന്‍വലിച്ചു നോക്കു.. അപ്പൊ തുടങ്ങും പ്രശ്നങ്ങള്‍.
പക്ഷെ മോട്ടിവേറ്റര്‍സ് ആയി നിങ്ങടെ എംപ്ലോയീസ്‌നു ഒരു അവാര്‍ഡ്‌ , അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് , ഒപ്പം കുറച്ചു കാശ് അല്ലെങ്കില്‍ ഗിഫ്റ്സ്‌ , പിന്നെ കുറച്ചു ഫാമിലി ബെനെഫിട്സ് തുടങ്ങിയവ കൊടുത്തു നോക്കു. അവര്‍ക്ക് അതായിരിക്കും ഏറ്റവും നല്ല മോട്ടിവേഷന്‍.
ഇനി,ഇതില്‍ തന്നെ ഏറ്റവും വലിയ മോട്ടിവേഷന്‍ ഏതാ എന്ന് ചോദിച്ചാല്‍ ഏതൊരു വ്യക്തിയും പറയും “ബോസ്സിന്റെ ഒരു നല്ല വാക്ക്”. അതേന്നേ! ഒരു വ്യക്തിയോട് ചോദിച്ചു നോക്കു , അയാളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങള്‍ ഏതെന്നു. അതില്‍ തീര്‍ച്ചയായും ഒരെണ്ണം , തന്റെ ജോലിക്ക് ബോസ്സിന്റെ വക കിട്ടിയ പ്രശംസയായിരിക്കും.
ഹും! ഇപ്പൊ നിങ്ങള്‍ ആലോചിച്ചത് എന്താ എന്ന് എനിക്കറിയാം. “ കഴിഞ്ഞ നാളുകളില്‍  എപ്പോഴാ എന്റെ ബോസ്സ് എന്നെ പ്രശംസിച്ചേ? ”,അല്ലെങ്കില്‍ , “എന്റെ ബോസ്സ് ഈ ലേഖനം ഒന്ന് വായിച്ചെങ്കില്‍!” . ഇനി നിങ്ങള്‍ ഒരു ബോസ്സ് ആണെങ്കില്‍ നിങ്ങള്‍ ആലോചിച്ചത് എന്താണെന്നും എനിക്കറിയാം. “ഹോ, ഇന്ന് രാവിലെ തന്നെ അയാളെ വിളിച്ചു കണ്ഗ്രാജുലെറ്റ്‌ ചെയ്യണം” അല്ലെങ്കില്‍ “ഈ ലേഖനം വായിച്ചു വന്നിട്ട് എന്റെ പ്രശംസയോക്കെ വെറുതെയാ എന്ന് അവര്‍ കരുതുവോ?” (ഒരിക്കലും ഇല്ല സുഹൃത്തേ, നിങ്ങളുടെ വാക്കില്‍ ആത്മാര്‍ഥത യുണ്ടെങ്കില്‍ ഒരിക്കലും അങ്ങനെയാരും കരുതില്ല! )
ഇതൊക്കെ അറിയാവുന്ന ചില ഓന്തിന്റെ സ്വഭാവമുള്ള “ബോസ്സ്”കളും ഉണ്ട് നമുക്ക് ഇടിയില്‍. അവരുടെ പരിപാടി അറിയാമല്ലോ. ഒരു കാര്യം സാധിക്കാന്‍ വേണ്ടി നമ്മളെ മാക്സിമം സുഖിപ്പിക്കും, വാ തോരാതെ നല്ല വാക്കുകള്‍ പറയും. എല്ലാവരുടെയും മുന്നില്‍ വച്ച് പ്രശംസിക്കും. പിന്നെ കാര്യം കഴിഞ്ഞാലോ, നല്ല വാക്ക്  പോയിട്ട് , ഒന്ന് നോക്കുക പോലുമില്ല.
ഇങ്ങനെത്തെ ബോസ്സുകള്‍ക്ക് കീഴില്‍ ജോലി അധിക കാലം ആരും ചെയ്യാന്‍ മുതിരില്ല എന്നത് ഒരു പക്ഷെ നമ്മടെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ഒരു പ്രപഞ്ച സത്യമാണ് !
ഇനി നമുക്ക് ആദ്യം പറഞ്ഞ ഒന്ന് കിട്ടിയാല്‍ പത്തു വേണം എന്ന കാര്യത്തിലേക്ക് വരാം. എംപ്ലോയീ സാടിസ്ഫാക്ഷന് വേണ്ടി ഇതേ മനോഭാവത്തില്‍ പോയാല്‍ കാര്യമില്ലെന്ന്നു മനസ്സിലായില്ലേ? എന്താണോ അവര്‍ക്ക് വേണ്ടത് ,അത് കൊടുത്തു നോക്കൂ.പിന്നെ നിങ്ങള്‍ ഈ ഡയലോഗും പറഞ്ഞു നടക്കില്ല സുഹൃത്തേ!
By CeeVee.


Wednesday, February 8, 2012

Soil Phobia


Children these days are not let into the soil. By soil, I mean both in physical terms and in  metaphorical terms.

Children are not let to play in soil these days for fear of bacteria – in physical terms .

Children are not let to know the problems of the soil – in metaphorical terms ( By problems of soil, I mean , sickness, old age, poverty etc )

We thus create a utopian world for the children and in the process, they lose immunity: physical immunity, emotional immunity and spiritual immunity.

Hence they fall sick easily –physically, emotionally and spiritually.

As the Great Indian Poet Rabindranath Tagore has said in his Githanjali

“The child who is decked with prince's robes and who has jewelled chains round his neck loses all pleasure in his play; his dress hampers him at every step.

In fear that it may be frayed, or stained with dust he keeps himself from the world, and is afraid even to move.

Mother, it is no gain, thy bondage of finery, if it keep one shut off from the healthful dust of the earth, if it rob one of the right of entrance to the great fair of common human life.”

Think whether you, as a parent, give your children the necessity immunity power? Do you let your son and daughter face the heat and dust of the earth, the people and the environment?

Otherwise, let me tell you my dear, you are actually curbing their freedom and their right to live fully!

P.S: Most of these insecurity and aversion to the soil has been created by the marketers and media, I would say. 

Soil (physical terms):  The moment you switch on the TV, you see Ads saying that there are “TEN Skin Problems, TWENTY Bacterial problems , 100 varieties of insect problems etc and the ultimate solution : THEIR product!” 

Soil (metaphorical terms) : Media projecting the news(paid news?) of big business concerns and the marketers , ignoring  those items of poor people with "no news value"!!! 


Thursday, February 2, 2012

നിങ്ങള്‍ എക്സ് ആണോ വൈ ആണോ?


 ഒരു ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാന്‍’, എന്ന് പണ്ട് ഒരു സിനിമയില്‍ നമ്മുടെ ലാലേട്ടന്‍ പറഞ്ഞ ഡയലോഗ് ഉണ്ട്. ഈ മനോഭാവവും കൊണ്ട് ഇന്നത്തെ കാലത്ത് ഒരു സ്ഥലത്തും സ്വസ്ഥമായി ഇരിക്കാം എന്ന് ആരും കരുതരുത് കേട്ടോ! ഇന്നത്തെ കോര്‍പ്പറേറ്റ് ജീവിതത്തില്‍ ഒരാള്‍ എങ്ങനെ നന്നായി ജോലി ചെയ്യുന്നു എന്ന് കണ്ടെത്തുവാനെന്ന പോലെ തന്നെ ഒരാള്‍ ചെയ്യേണ്ട ജോലി ചെയ്യാതിരിക്കുന്നത് കണ്ടെത്താനുള്ള എല്ലാ വിധ മാര്‍ഗങ്ങളും നമ്മുടെ എച് ആര്‍ അണ്ണന്മാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്.

ഇതിനെ “എംപ്ലോയീ ട്രാക്കിംഗ്” എന്ന ഓമന പേരിട്ടു ചിലര്‍ വിളിക്കും. അതിനായ്‌ ഫിങ്ങ്കര്‍ പ്രിന്റ്‌ മുതല്‍ ഐ ബോള്‍ അയ്ടെന്റിഫിക്കെഷണ് ((finger print & Eye ball identification ) വരെ ഇന്ന് നിലവില്‍ വന്നു കഴിഞ്ഞു. പ്രമുഖ ഐ ടി സ്ഥാപനനന്ളില്‍ ഈ വഹ ഏര്‍പ്പാടുകള്‍ കാരണം പൊറുതി മുട്ടിയിരിക്കുന്ന നമ്മുടെ പാവം ഫ്രെഷെരസ് (Freshers) പിള്ളേര്‍ ഒരു കമ്പനിയില്‍ ജോയിന്‍ ചെയ്തു ഒരു മാസം കഴിയും മുമ്പേ സ്ഥലംകാലിയാക്കും. ഇങ്ങനെ കുറെ പേര്‍ ചെയ്തു കഴിഞ്ഞാല്‍ ആ കമ്പനിയുടെ “ആട്ട്രിഷന്‍ റേറ്റ്” കൂടും.(കൊഴിഞ്ഞു പോക്ക് നിരക്ക്) ഇതിനെ എങ്ങനെ നേരിടണം എന്നറിയാതെ തലപുകഞ്ഞു ആലോചിക്കും പാവം എച് ആര്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഒപ്പം കുറെ കന്സള്‍ട്ടന്‍ടുമാരും കൂടും.

നമ്മുടെ നാട്ടില്‍ തെങ്ങുകയറാന്‍ ആളെകിട്ടുന്നില്ല എന്ന് നമ്മള്‍ പരാതി പറഞ്ഞു നടക്കും. അത് പോലെ തന്നെയാ ഈ പറയുന്ന “വൈറ്റ് കോളര്‍ “ ജോലികളിലെയും അവസ്ഥ. ഒരു ജോലി ചെയ്യാന്‍ വേണ്ട അത്യാവശ്യം “സ്‌കില്‍സ്” ഇല്ലാത്ത ഒരാളെ റിക്റുട്ട് ചെയ്‌താല്‍ പിന്നെ എച് ആര്‍ ഡിപ്പാര്‍ട്ട്മെന്‍റ്ഇന്റെ ആവും ഗതികേട്.

ഇതൊന്നും പോരാന്ന്, പണിക്കാരെ നല്ലോണം സുഖിപ്പിച്ചു പണിയെടുപ്പിക്കാന്‍ അറിയാത്ത കുറെ മാനെജര്മാരുമുണ്ടേങ്കില്‍ ശേലായി.

മാനേജര്‍മാരുടെ കാര്യം പറഞ്ഞപ്പോഴ ഒന്ന് ഓര്‍മ വന്നത്. പണ്ട് “മാക്‌ ഗ്രിഗോര്‍ “ എന്ന ഒരു സായിപ്പ് (വലിയ മനശാസ്ത്രജ്ഞന്‍ ആണ് കേട്ടോ ) ഇങ്ങനെ പറഞ്ഞു. മാനേജര്‍മാരെ രണ്ടു ഇനങ്ങളായി തരം തിരിക്കാം. എക്സ് ഒരു വിഭാഗം , വൈ മറ്റൊരു വിഭാഗം. ഇതിനെ “തിയറി എക്സ് ആന്‍ഡ്‌ തിയറി വൈ” എന്ന് പേരുമിട്ടു.

തിയറി എക്സ് മാനേജര്‍മാര്‍ നമ്മുടെ ഹിന്ദി സിനിമകളിലെ ഹിറോഇന്‍മാരുടെ അച്ഛനെ പോലെയായിരിക്കും. മഹാ വില്ലന്ന്മാര്‍. മകള്‍ എന്ത് ചെയ്താലും കുറ്റം കണ്ടു പിടിക്കും. മകളെ നിരീക്ഷിക്കാന്‍ സുപര്‍വൈസര്‍ മാരെ ഏര്‍പ്പാട് ചെയ്യും. മകളെ കുറിച്ചുള്ള അഭിപ്പ്രായം ചോദിച്ചാല്‍ പറയും, “ അവള്‍ എന്നെ പറ്റിച്ചു കടന്നു കളയും, അവള്‍ മഹാ മടിച്ചിയാ, അവളെ ഇപ്പോഴും ശ്രദ്ധിക്കണം , അവളുടെ ശ്രദ്ധ ഇവിടെയോന്നുമല്ല” എന്നൊക്കെ.

എന്നാല്‍ തിയറി വൈക്കാര്‍ ഇതിന്റെ നേരെ തിരിച്ചാ. ചില ഹീറോക്കളുടെ അമ്മമാരെ പോലെ. അവര്‍ക്ക് അവരുടെ മകനെ കുറിച്ച് നല്ല അഭിമാനമാ. ഹീറോ എല്ലാ വിധ കഴിവുകളും ഉള്ള , ഒരേ സമയം പലകാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന ഒരു അവതാരമാണ്. അമ്മക്ക് മകനെ കുറിച്ച് ഒരു പെടിയുംമില്ല. പറഞ്ഞ ജോലികള്‍ പറഞ്ഞ സമയത്ത് തീര്‍ത്തു വരും. അവനറിയാം അവന്റെ കാര്യം നോക്കാന്‍. ഈ മനോഭാവം ഉള്ളത് കൊണ്ട് അമ്മക്ക് ഒരു ടെന്‍ഷനും ഇല്ല.

ഇതുപോലെയാണ് നമ്മുടെ മാനേജര്‍മാരും. എന്ന് വച്ച് എല്ലാ മാനജര്മാരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുത്താനാകില്ല. പലരും ഈ തത്വങ്ങള്‍ സിറ്റുവേഷന്‍ അനുസരിച്ച് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകും. മാക്‌ ഗ്രിഗോര്‍ ഉം അത് തന്നെയാ പറഞ്ഞത്. പക്ഷെ ഒന്നുകൂടി അദ്ദേഹം പറഞ്ഞു. തിയറി വൈക്കാര്ക്കാന്നു ഒരു സ്ഥാപനത്തില്‍ നല്ല ഒരു അന്ധരീക്ഷം സൃഷ്ടിക്കാന്‍ കഴിയാറുള്ളൂ. അങ്ങനത്തെ ഒരു സ്ഥാപനത്തിലെ അവിടത്തെ മാനവ വിഭവങ്ങള്‍ പൂര്‍ണ ശേഷിയോടെ വിളന്ഗുകയുള്ളൂ.

ഈ തത്വങ്ങള്‍ മനസ്സിലായത്‌ കൊണ്ടാവാം ഇന്നത്തെ പല സ്ഥാപനങ്ങളിലും “എംപ്ലോയീ എങ്കെജ്മെന്റ്റ്‌” എന്നും മറ്റും പറഞ്ഞു പല വിധ കലാപരിപാടികള്‍ അരങ്ങേറുന്നത്. ഇതൊക്കെ കുറെയൊക്കെ കാര്യം സാധിക്കാന്‍ സഹായകമാകുകയും ചെയ്യുന്നുണ്ട്, അത് തന്നെ , ഞാന്‍ നേരത്തെ പറഞ്ഞ “ആട്ട്രിഷന്‍ റേറ്റ്” നാല്‍പ്പതു ശതമാനം വരെ കുറയ്ക്കാന്‍ പറ്റുമെന്ന് പല രാജ്യങ്ങളിലുമായി നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

എന്തൊക്കെ പറഞ്ഞിട്ട്  എന്താ, നമ്മുടെ ശങ്കരന്‍ തെങ്ങേല്‍ നിന്ന് ഇറങ്ങൂല എന്ന് പറഞ്ഞ പോലെ  കുറെ സ്ഥാപന മേധാവികള്‍ ഉണ്ട്. അവര്‍ ഇപ്പോഴും പണ്ടത്തെ സിദ്ധാന്തങ്ങളുമായി ജീവിക്കുന്നു. ഒരുത്തന്‍ കുരുത്തക്കേട് ഒപ്പിചാല്‍ എല്ലാവരെയും കുറ്റക്കാരായി കണ്ടു പുതിയ നിയമങ്ങള്‍ കൊണ്ട് വരും. ഉദാഹരണമായി , ഒരു സ്ഥാപനത്തില്‍ ഒരു തൊഴിലാളി കസേരയില്‍ ചാരിയിരുന്നു ഫോണില്‍ വര്‍ത്തമാനം പറഞ്ഞു എന്ന് കരുതുക.ഈ തിയറി എക്സ് മാനേജര്‍ എന്ത് ചെയ്യുമെന്ന് അറിയാമോ? അടുത്ത ദിവസം മുതല്‍ ആ സ്ഥാപനത്തില്‍ ഇതേ ജോലിയിലുള്ള എല്ലാവരുടെയും കസേരയും ഫോണ്‍ഉം എടുത്തു മാറ്റും. കൂടാതെ ഇവര്‍ വേറെ എവിടെയെങ്കിലും ഇരിക്കുന്നുണ്ടോ എന്നറിയാന്‍ സൂപ്പര്‍വൈസറെ അപ്പോഇന്റ്റ് ചെയ്യും.

കേള്‍ക്കുമ്പോ തമാശ തോന്നുമെങ്കിലും ഇത് പോലത്തെ ഉദാഹരണങ്ങള്‍ നമ്മുടെ പല സ്ഥാപനങ്ങളിലും ഉണ്ട്. എന്നിട്ടെന്താ, അവിടെയൊക്കെ റേറ്റ് കൂടും.- അത് തന്നെ “ആട്ട്രിഷന്‍ റേറ്റ്”. അതുകൊണ്ട് ചിന്തിക്കൂ , എവിടെയാണ് ശേരിക്കുള്ള പ്രശ്നം എന്ന്. എന്നിട്ട് സ്വന്തം മനോഭാവം ആണ് മാറേണ്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ സ്ഥാപനത്തിനും കൊള്ളാം ,പണിയെടുക്കുന്നവനും കൊള്ളാം.
(this article is a management related article, published in a local Business magazine)

Follow me in FB