ഒന്ന് കിട്ടിയാല്‍ പത്തു വേണം,പത്തു കിട്ടിയാല്‍ നൂറു വേണം. നൂറു കിട്ടിയാല്‍ ആയിരം വേണം! ഇത് നമ്മളെ പോലെയുള്ള ശരാശരി മനുഷ്യന്റെ മനസ്സ്.എന്തും കിട്ടുന്നതിനു മുമ്പ് അതിനെ കുറിച്ച് വേവലാതി പെട്ട് ഇരിക്കും. കിട്ടിക്കഴിഞ്ഞാലോ അതിനൊന്നും ഒരു വിലയില്ലാതാനും. (ഇനി വേറെ ചില കൂട്ടര്‍ ഉണ്ട്.ഒന്നിനെ കുറിച്ചും ഒരു വിലയുമുണ്ടാകില്ല..അവരെ കുറിച്ച് നമക്ക് പിന്നെ സംസാരിക്കാം!)
ഇപ്പൊ ഇന്ത്യന്‍ ഹിസ്റ്ററി എടുത്താ തന്നെ നിങ്ങള്ക്ക് മനസ്സിലാവുമല്ലോ. സ്വാതന്ത്ര്യത്തിനു മുമ്പ് അതിനു വേണ്ടി പോരാടാന്‍ ഒരുപാട് പേര്‍ സ്വന്തം ജീവന്‍ വരെ ബലിക്കഴിപ്പിച്ചു. എന്നാല്‍ കിട്ടി കഴിഞ്ഞു ഇത്രയും വര്‍ഷങ്ങള്‍ ആയപ്പോ,അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇന്ന് ആര്‍ക്കും സമയമില്ല. ഇനിയിപ്പോ അടുത്ത ആഗ്രഹം വേള്‍ഡ് എകണോമിയിലെ ഒന്നാമന്‍ ആകണം എന്നാ!
അത് പോലെ തന്നെയാ നമ്മുടെ പല സ്ഥാപനങ്ങളുടെയും അവസ്ഥ.എംപ്ലോയീ സാറ്റിസ്ഫാക്ഷനു വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു വരുന്നു.പക്ഷെ പാവം പലപ്പോഴും അത് പിഴക്കുന്നു. എന്തൊക്കെ കൊടുത്തിട്ടും ആര്‍ക്കും ഒരു സംതൃപ്തി ഇല്ലതാനും.കാരണം എന്താ എന്ന് കണ്ടെത്താന്‍ പിന്നെ തല പുകഞ്ഞു ആലോചിക്കും.
ഇങ്ങനെ വളരെ പണ്ട് ഒരു മാനേജ്‌മന്റ് ചിന്തകന് തല പുകഞ്ഞപ്പോ ഒരു സിദ്ധാന്തം ഉണ്ടായി. ഹെര്ഴ്സ്ബെര്ഗ് എന്ന ആ ചിന്തകന് കുറെ സ്ഥാപനങ്ങളിലും തൊഴിലാളികളിലും നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ഒരുപാട് രസകരമാണ്. ഒരു തൊഴിലാളിക്ക് തന്റെ ജോലിയില്‍ നിന്ന് സംതൃപ്തി ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ആണ് അദ്ദേഹം കണ്ടെത്താന്‍ ശ്രമിച്ചത്.അതിലിപ്പോ എന്താ ഇത്ര വലിയ കാര്യം,നല്ല ശമ്പളം കൊടുത്താല്‍ പണിക്കാര്‍ ഹാപ്പി ആകുമല്ലോ എന്നാ നിങ്ങള്‍ കരുതുന്നതെങ്കി തെറ്റി മോനെ ദിനേശാ!
ഹെര്ഴ്സ്ബെര്ഗ് ടു ഫാക്ടര്‍ തിയറി (Herzberg's Two- Factor Theory) എന്ന് അറിയപ്പെടുന്ന തിയറിയിലൂടെ അദ്ദേഹം പറഞ്ഞത് ഇതാണ്.ജോലിയില്‍ ഉള്ള നമ്മുടെ സംതൃപ്തി രണ്ടു കാര്യങ്ങളെ ആസ്പധമാക്കിയാണിരിക്കുന്നത്. ഇവയെ ഹൈജീന്‍ ഫാക്ടര്‍സ് എന്നും മോട്ടിവേറ്റര്‍സ് എന്നും രണ്ടായി തിരിച്ചു. ഇവയില്‍ ഹൈജീന്‍ ഫാക്ടര്‍സ് എന്നത് നമ്മടെ അടിസ്ഥാന ആവശ്യങ്ങളാണ്. ഫോര്‍ എക്സാമ്പിള്‍ , നമ്മടെ ശമ്പളം, ജോലി ചെയ്യാന്‍ വേണ്ട സാമഗ്രികള്‍, പിന്നെ മറ്റു ഭൗതിക കാര്യങ്ങള്‍. എന്നാല്‍ മോട്ടിവേറ്റര്‍സ് എന്ന് പറയുന്നത് ഒരു തൊഴിലാളിക്ക് ലഭിക്കുന “എക്സ്ട്രാ” കാര്യങ്ങളാണ്. അതായത്, പ്രോമോഷന്‍, അവാര്‍ഡ്,ഇന്‍സെന്റീവ് തുടങ്ങിയവ.
കഴിഞ്ഞിട്ടില്ല മാഷേ,ഇനിയാണ് ഹെര്ഴ്സ്ബെര്ഗ് പറഞ്ഞ തിയറിയുടെ യഥാര്‍ത്ഥ ഗുട്ടന്‍സ് വരാനിരിക്കുന്നെ.
അദ്ദേഹം കണ്ടെത്തിയത് ഇതാണ്. ഒരു തൊഴിലാളിക്ക് തന്റെ ജോലിയില്‍ പൂര്‍ണ സംതൃപ്തി തോന്നണമെങ്കില്‍ അവനു മോട്ടിവേറ്റര്‍സ് കിട്ടണം. അല്ലാതെ ഹൈജീന്‍ ഫാക്ടര്‍സ് ഉള്ളത് കൊണ്ട് അവനു പ്രചോദനം ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഈ പറയുന്ന ഹൈജീന്‍ ഫാക്ടര്‍സ് ഇല്ലെങ്കിലോ? അപ്പൊ പണി പാളി. അവന്‍ വേറെ പണി അന്വേഷിക്കുമെന്ന്! അതായത്, ഹൈജീന്‍ ഫാക്ടര്‍സ് ഇല്ലെങ്കില്‍ തൊഴിലാളിക്ക് ജോലിയില്‍ അസംത്രിപ്തിയായിരിക്കും ഫലം!
എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാതെ, ഞങ്ങള്‍ തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നു , പി എഫ് കൊടുക്കുന്നു, യുണിഫോം കൊടുക്കുന്നു, ഭക്ഷണം കൊടുക്കുന്നു എന്നൊക്കെ പറഞ്ഞു നടന്നിട്ട് കാര്യമില്ല. കാരണം ഇവയല്ല ഒരാളുടെ സംതൃപ്തി കൂട്ടുന്ന ഐറ്റംസ്. ഇവ ഹൈജീന്‍ ഫാക്ടര്‍സ് അല്ലേ ? ഇവയെ ഒരു ദിവസം പിന്‍വലിച്ചു നോക്കു.. അപ്പൊ തുടങ്ങും പ്രശ്നങ്ങള്‍.
പക്ഷെ മോട്ടിവേറ്റര്‍സ് ആയി നിങ്ങടെ എംപ്ലോയീസ്‌നു ഒരു അവാര്‍ഡ് , അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് , ഒപ്പം കുറച്ചു കാശ് അല്ലെങ്കില്‍ ഗിഫ്റ്സ് , പിന്നെ കുറച്ചു ഫാമിലി ബെനെഫിട്സ് തുടങ്ങിയവ കൊടുത്തു നോക്കു. അവര്‍ക്ക് അതായിരിക്കും ഏറ്റവും നല്ല മോട്ടിവേഷന്‍.
ഇനി,ഇതില്‍ തന്നെ ഏറ്റവും വലിയ മോട്ടിവേഷന്‍ ഏതാ എന്ന് ചോദിച്ചാല്‍ ഏതൊരു വ്യക്തിയും പറയും “ബോസ്സിന്റെ ഒരു നല്ല വാക്ക്”. അതേന്നേ! ഒരു വ്യക്തിയോട് ചോദിച്ചു നോക്കു , അയാളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങള്‍ ഏതെന്നു. അതില്‍ തീര്‍ച്ചയായും ഒരെണ്ണം , തന്റെ ജോലിക്ക് ബോസ്സിന്റെ വക കിട്ടിയ പ്രശംസയായിരിക്കും.
ഹും! ഇപ്പൊ നിങ്ങള്‍ ആലോചിച്ചത് എന്താ എന്ന് എനിക്കറിയാം. “ കഴിഞ്ഞ നാളുകളില്‍ എപ്പോഴാ എന്റെ ബോസ്സ് എന്നെ പ്രശംസിച്ചേ? ”,അല്ലെങ്കില്‍ , “എന്റെ ബോസ്സ് ഈ ലേഖനം ഒന്ന് വായിച്ചെങ്കില്‍!” . ഇനി നിങ്ങള്‍ ഒരു ബോസ്സ് ആണെങ്കില്‍ നിങ്ങള്‍ ആലോചിച്ചത് എന്താണെന്നും എനിക്കറിയാം. “ഹോ, ഇന്ന് രാവിലെ തന്നെ അയാളെ വിളിച്ചു കണ്ഗ്രാജുലെറ്റ് ചെയ്യണം” അല്ലെങ്കില്‍ “ഈ ലേഖനം വായിച്ചു വന്നിട്ട് എന്റെ പ്രശംസയോക്കെ വെറുതെയാ എന്ന് അവര്‍ കരുതുവോ?” (ഒരിക്കലും ഇല്ല സുഹൃത്തേ, നിങ്ങളുടെ വാക്കില്‍ ആത്മാര്‍ഥത യുണ്ടെങ്കില്‍ ഒരിക്കലും അങ്ങനെയാരും കരുതില്ല! )
ഇതൊക്കെ അറിയാവുന്ന ചില ഓന്തിന്റെ സ്വഭാവമുള്ള “ബോസ്സ്”കളും ഉണ്ട് നമുക്ക് ഇടിയില്‍. അവരുടെ പരിപാടി അറിയാമല്ലോ. ഒരു കാര്യം സാധിക്കാന്‍ വേണ്ടി നമ്മളെ മാക്സിമം സുഖിപ്പിക്കും, വാ തോരാതെ നല്ല വാക്കുകള്‍ പറയും. എല്ലാവരുടെയും മുന്നില്‍ വച്ച് പ്രശംസിക്കും. പിന്നെ കാര്യം കഴിഞ്ഞാലോ, നല്ല വാക്ക് പോയിട്ട് , ഒന്ന് നോക്കുക പോലുമില്ല.
ഇങ്ങനെത്തെ ബോസ്സുകള്‍ക്ക് കീഴില്‍ ജോലി അധിക കാലം ആരും ചെയ്യാന്‍ മുതിരില്ല എന്നത് ഒരു പക്ഷെ നമ്മടെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ഒരു പ്രപഞ്ച സത്യമാണ് !
ഇനി നമുക്ക് ആദ്യം പറഞ്ഞ ഒന്ന് കിട്ടിയാല്‍ പത്തു വേണം എന്ന കാര്യത്തിലേക്ക് വരാം. എംപ്ലോയീ സാടിസ്ഫാക്ഷന് വേണ്ടി ഇതേ മനോഭാവത്തില്‍ പോയാല്‍ കാര്യമില്ലെന്ന്നു മനസ്സിലായില്ലേ? എന്താണോ അവര്‍ക്ക് വേണ്ടത് ,അത് കൊടുത്തു നോക്കൂ.പിന്നെ നിങ്ങള്‍ ഈ ഡയലോഗും പറഞ്ഞു നടക്കില്ല സുഹൃത്തേ!
By CeeVee.
No comments:
Post a Comment