Thursday, February 2, 2012

നിങ്ങള്‍ എക്സ് ആണോ വൈ ആണോ?


 ഒരു ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാന്‍’, എന്ന് പണ്ട് ഒരു സിനിമയില്‍ നമ്മുടെ ലാലേട്ടന്‍ പറഞ്ഞ ഡയലോഗ് ഉണ്ട്. ഈ മനോഭാവവും കൊണ്ട് ഇന്നത്തെ കാലത്ത് ഒരു സ്ഥലത്തും സ്വസ്ഥമായി ഇരിക്കാം എന്ന് ആരും കരുതരുത് കേട്ടോ! ഇന്നത്തെ കോര്‍പ്പറേറ്റ് ജീവിതത്തില്‍ ഒരാള്‍ എങ്ങനെ നന്നായി ജോലി ചെയ്യുന്നു എന്ന് കണ്ടെത്തുവാനെന്ന പോലെ തന്നെ ഒരാള്‍ ചെയ്യേണ്ട ജോലി ചെയ്യാതിരിക്കുന്നത് കണ്ടെത്താനുള്ള എല്ലാ വിധ മാര്‍ഗങ്ങളും നമ്മുടെ എച് ആര്‍ അണ്ണന്മാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്.

ഇതിനെ “എംപ്ലോയീ ട്രാക്കിംഗ്” എന്ന ഓമന പേരിട്ടു ചിലര്‍ വിളിക്കും. അതിനായ്‌ ഫിങ്ങ്കര്‍ പ്രിന്റ്‌ മുതല്‍ ഐ ബോള്‍ അയ്ടെന്റിഫിക്കെഷണ് ((finger print & Eye ball identification ) വരെ ഇന്ന് നിലവില്‍ വന്നു കഴിഞ്ഞു. പ്രമുഖ ഐ ടി സ്ഥാപനനന്ളില്‍ ഈ വഹ ഏര്‍പ്പാടുകള്‍ കാരണം പൊറുതി മുട്ടിയിരിക്കുന്ന നമ്മുടെ പാവം ഫ്രെഷെരസ് (Freshers) പിള്ളേര്‍ ഒരു കമ്പനിയില്‍ ജോയിന്‍ ചെയ്തു ഒരു മാസം കഴിയും മുമ്പേ സ്ഥലംകാലിയാക്കും. ഇങ്ങനെ കുറെ പേര്‍ ചെയ്തു കഴിഞ്ഞാല്‍ ആ കമ്പനിയുടെ “ആട്ട്രിഷന്‍ റേറ്റ്” കൂടും.(കൊഴിഞ്ഞു പോക്ക് നിരക്ക്) ഇതിനെ എങ്ങനെ നേരിടണം എന്നറിയാതെ തലപുകഞ്ഞു ആലോചിക്കും പാവം എച് ആര്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഒപ്പം കുറെ കന്സള്‍ട്ടന്‍ടുമാരും കൂടും.

നമ്മുടെ നാട്ടില്‍ തെങ്ങുകയറാന്‍ ആളെകിട്ടുന്നില്ല എന്ന് നമ്മള്‍ പരാതി പറഞ്ഞു നടക്കും. അത് പോലെ തന്നെയാ ഈ പറയുന്ന “വൈറ്റ് കോളര്‍ “ ജോലികളിലെയും അവസ്ഥ. ഒരു ജോലി ചെയ്യാന്‍ വേണ്ട അത്യാവശ്യം “സ്‌കില്‍സ്” ഇല്ലാത്ത ഒരാളെ റിക്റുട്ട് ചെയ്‌താല്‍ പിന്നെ എച് ആര്‍ ഡിപ്പാര്‍ട്ട്മെന്‍റ്ഇന്റെ ആവും ഗതികേട്.

ഇതൊന്നും പോരാന്ന്, പണിക്കാരെ നല്ലോണം സുഖിപ്പിച്ചു പണിയെടുപ്പിക്കാന്‍ അറിയാത്ത കുറെ മാനെജര്മാരുമുണ്ടേങ്കില്‍ ശേലായി.

മാനേജര്‍മാരുടെ കാര്യം പറഞ്ഞപ്പോഴ ഒന്ന് ഓര്‍മ വന്നത്. പണ്ട് “മാക്‌ ഗ്രിഗോര്‍ “ എന്ന ഒരു സായിപ്പ് (വലിയ മനശാസ്ത്രജ്ഞന്‍ ആണ് കേട്ടോ ) ഇങ്ങനെ പറഞ്ഞു. മാനേജര്‍മാരെ രണ്ടു ഇനങ്ങളായി തരം തിരിക്കാം. എക്സ് ഒരു വിഭാഗം , വൈ മറ്റൊരു വിഭാഗം. ഇതിനെ “തിയറി എക്സ് ആന്‍ഡ്‌ തിയറി വൈ” എന്ന് പേരുമിട്ടു.

തിയറി എക്സ് മാനേജര്‍മാര്‍ നമ്മുടെ ഹിന്ദി സിനിമകളിലെ ഹിറോഇന്‍മാരുടെ അച്ഛനെ പോലെയായിരിക്കും. മഹാ വില്ലന്ന്മാര്‍. മകള്‍ എന്ത് ചെയ്താലും കുറ്റം കണ്ടു പിടിക്കും. മകളെ നിരീക്ഷിക്കാന്‍ സുപര്‍വൈസര്‍ മാരെ ഏര്‍പ്പാട് ചെയ്യും. മകളെ കുറിച്ചുള്ള അഭിപ്പ്രായം ചോദിച്ചാല്‍ പറയും, “ അവള്‍ എന്നെ പറ്റിച്ചു കടന്നു കളയും, അവള്‍ മഹാ മടിച്ചിയാ, അവളെ ഇപ്പോഴും ശ്രദ്ധിക്കണം , അവളുടെ ശ്രദ്ധ ഇവിടെയോന്നുമല്ല” എന്നൊക്കെ.

എന്നാല്‍ തിയറി വൈക്കാര്‍ ഇതിന്റെ നേരെ തിരിച്ചാ. ചില ഹീറോക്കളുടെ അമ്മമാരെ പോലെ. അവര്‍ക്ക് അവരുടെ മകനെ കുറിച്ച് നല്ല അഭിമാനമാ. ഹീറോ എല്ലാ വിധ കഴിവുകളും ഉള്ള , ഒരേ സമയം പലകാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന ഒരു അവതാരമാണ്. അമ്മക്ക് മകനെ കുറിച്ച് ഒരു പെടിയുംമില്ല. പറഞ്ഞ ജോലികള്‍ പറഞ്ഞ സമയത്ത് തീര്‍ത്തു വരും. അവനറിയാം അവന്റെ കാര്യം നോക്കാന്‍. ഈ മനോഭാവം ഉള്ളത് കൊണ്ട് അമ്മക്ക് ഒരു ടെന്‍ഷനും ഇല്ല.

ഇതുപോലെയാണ് നമ്മുടെ മാനേജര്‍മാരും. എന്ന് വച്ച് എല്ലാ മാനജര്മാരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുത്താനാകില്ല. പലരും ഈ തത്വങ്ങള്‍ സിറ്റുവേഷന്‍ അനുസരിച്ച് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകും. മാക്‌ ഗ്രിഗോര്‍ ഉം അത് തന്നെയാ പറഞ്ഞത്. പക്ഷെ ഒന്നുകൂടി അദ്ദേഹം പറഞ്ഞു. തിയറി വൈക്കാര്ക്കാന്നു ഒരു സ്ഥാപനത്തില്‍ നല്ല ഒരു അന്ധരീക്ഷം സൃഷ്ടിക്കാന്‍ കഴിയാറുള്ളൂ. അങ്ങനത്തെ ഒരു സ്ഥാപനത്തിലെ അവിടത്തെ മാനവ വിഭവങ്ങള്‍ പൂര്‍ണ ശേഷിയോടെ വിളന്ഗുകയുള്ളൂ.

ഈ തത്വങ്ങള്‍ മനസ്സിലായത്‌ കൊണ്ടാവാം ഇന്നത്തെ പല സ്ഥാപനങ്ങളിലും “എംപ്ലോയീ എങ്കെജ്മെന്റ്റ്‌” എന്നും മറ്റും പറഞ്ഞു പല വിധ കലാപരിപാടികള്‍ അരങ്ങേറുന്നത്. ഇതൊക്കെ കുറെയൊക്കെ കാര്യം സാധിക്കാന്‍ സഹായകമാകുകയും ചെയ്യുന്നുണ്ട്, അത് തന്നെ , ഞാന്‍ നേരത്തെ പറഞ്ഞ “ആട്ട്രിഷന്‍ റേറ്റ്” നാല്‍പ്പതു ശതമാനം വരെ കുറയ്ക്കാന്‍ പറ്റുമെന്ന് പല രാജ്യങ്ങളിലുമായി നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

എന്തൊക്കെ പറഞ്ഞിട്ട്  എന്താ, നമ്മുടെ ശങ്കരന്‍ തെങ്ങേല്‍ നിന്ന് ഇറങ്ങൂല എന്ന് പറഞ്ഞ പോലെ  കുറെ സ്ഥാപന മേധാവികള്‍ ഉണ്ട്. അവര്‍ ഇപ്പോഴും പണ്ടത്തെ സിദ്ധാന്തങ്ങളുമായി ജീവിക്കുന്നു. ഒരുത്തന്‍ കുരുത്തക്കേട് ഒപ്പിചാല്‍ എല്ലാവരെയും കുറ്റക്കാരായി കണ്ടു പുതിയ നിയമങ്ങള്‍ കൊണ്ട് വരും. ഉദാഹരണമായി , ഒരു സ്ഥാപനത്തില്‍ ഒരു തൊഴിലാളി കസേരയില്‍ ചാരിയിരുന്നു ഫോണില്‍ വര്‍ത്തമാനം പറഞ്ഞു എന്ന് കരുതുക.ഈ തിയറി എക്സ് മാനേജര്‍ എന്ത് ചെയ്യുമെന്ന് അറിയാമോ? അടുത്ത ദിവസം മുതല്‍ ആ സ്ഥാപനത്തില്‍ ഇതേ ജോലിയിലുള്ള എല്ലാവരുടെയും കസേരയും ഫോണ്‍ഉം എടുത്തു മാറ്റും. കൂടാതെ ഇവര്‍ വേറെ എവിടെയെങ്കിലും ഇരിക്കുന്നുണ്ടോ എന്നറിയാന്‍ സൂപ്പര്‍വൈസറെ അപ്പോഇന്റ്റ് ചെയ്യും.

കേള്‍ക്കുമ്പോ തമാശ തോന്നുമെങ്കിലും ഇത് പോലത്തെ ഉദാഹരണങ്ങള്‍ നമ്മുടെ പല സ്ഥാപനങ്ങളിലും ഉണ്ട്. എന്നിട്ടെന്താ, അവിടെയൊക്കെ റേറ്റ് കൂടും.- അത് തന്നെ “ആട്ട്രിഷന്‍ റേറ്റ്”. അതുകൊണ്ട് ചിന്തിക്കൂ , എവിടെയാണ് ശേരിക്കുള്ള പ്രശ്നം എന്ന്. എന്നിട്ട് സ്വന്തം മനോഭാവം ആണ് മാറേണ്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ സ്ഥാപനത്തിനും കൊള്ളാം ,പണിയെടുക്കുന്നവനും കൊള്ളാം.
(this article is a management related article, published in a local Business magazine)

No comments:

Post a Comment

Follow me in FB