An FB Post made on 4th Aug 2017.
പനി കാരണം മൂന്ന് നാല് ദിവസമായി youtube, ഫേസ്ബുക് whatsapp തുടങ്ങിയ കലാപരിപാടികൾക്കൊപ്പം വീട്ടിൽ അകപ്പെട്ടുപോയ ഞാൻ ആശ്വാസത്തിനായി പാട്ട് കേൾക്കുന്നുണ്ട്. ഒരു ദിവസം ഇളയരാജ special ആയിരുന്നു. ഇന്നലെ രാത്രി കേട്ടത് ചിത്ര ചേച്ചിയുടെ ശാസ്ത്രീയ സംഗീതം. അപ്പോൾ ആണ് കോളേജ് കാലഘട്ടത്തിലെ ഒരു സംഭവം ഓർമ്മ വന്നത് !
ഒരു ഫ്ലാഷ്ബാക്ക് മ്യൂസിക് ഉം കറങ്ങുന്ന സ്ക്രീനും മനസ്സിൽ വരുത്തിയ ശേഷം തുടർന്ന് വായിക്കുക. ഒരു 14 വർഷം പിറകോട്ടു !
ഒരു ഫ്ലാഷ്ബാക്ക് മ്യൂസിക് ഉം കറങ്ങുന്ന സ്ക്രീനും മനസ്സിൽ വരുത്തിയ ശേഷം തുടർന്ന് വായിക്കുക. ഒരു 14 വർഷം പിറകോട്ടു !
കൊച്ചിൻ യൂണിവേഴ്സിറ്റി യിൽ MBA യ്ക്ക് പഠിക്കുന്നു. എല്ലാ പരിപാടികളിലും prayer song പാടാൻ എന്നെയും മറ്റൊരു സുഹൃത്തിനെയും ആണ് വിളിക്കാറ്. പലപ്പോഴും നറുക്ക് എനിക്ക് തന്നെ ! സംഗീതം ചിട്ടയായി പഠിച്ചിട്ടില്ലെങ്കിലും പഠിച്ചതും വളർന്നതും തിരുവനന്തപുരത്തെ തമിഴ് സംസ്കാരത്തിൽ ആയകൊണ്ടും കുറെ സംസ്‌കൃത ശ്ലോകങ്ങളും മറ്റും ചൊല്ലുമെന്നത് കൊണ്ടും, എല്ലാ പരിപാടികളും എന്റെ പാട്ട് കൊണ്ട് തുടങ്ങിയിരുന്നു ! അങ്ങനെ ക്ലാസ്സ് ലെ പരിപാടികളിൽ prayer song ഉം പിന്നെ friends ന്റെ ഇടയിൽ ചില്ലറ സിനിമ ഗാനങ്ങളുമായി shine ചെയ്തു നടന്ന എനിക്ക് വന്ന വല്യ പണി ആണ് കഥാസാരം.
ആ വർഷത്തെ യൂണിവേഴ്സിറ്റി യുവജനോത്സാവം announce ചെയ്തു. മെയിൻ campus ന് വേണ്ടി പോരാടാൻ ഉള്ള team സെലെക്ഷൻ auditions. MBA dept ലെ ഏക star singer ആയ എന്നോട് participate ചെയ്യാൻ പറഞ്ഞു. ഞാൻ participate ചെയ്തു. Group song auditions ക്ലിയർ ചെയ്ത സന്തോഷത്തിൽ പുറത്തേക്കു ഇറങ്ങിയ എന്നെ സംഘാടകർ തിരിച്ചു വിളിച്ചു. കുട്ടി ശാസ്ത്രീയ സംഗീതം പാടുവോ ? ഞാൻ പൊട്ടിച്ചിരിച്ചു.. അയ്യോ.. ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല.. എനിക്കറിയില്ല. സംഘാടകരിൽ ഒരാൾ എന്റെ ശ്ലോകം ചൊല്ലൽ കേട്ടിട്ടുള്ള ആളായിരുന്നു. അയാൾ തർക്കിച്ചു. നുണ പറയണ്ട. കുട്ടിക്ക് അറിയാം.
Main campus നെ represent ചെയ്തു കുട്ടി ശാസ്ത്രീയ സംഗീതത്തിൽ മത്സരിക്കണം. ഞാൻ ഞെട്ടി ! ഈശ്വര.. അല്ലറ ചില്ലറ സിനിമ പാട്ടും prayer song ഉം പാടി നടക്കുന്ന ഞാൻ ശാസ്ത്രീയ സംഗീതമോ ? No way.
Main campus നെ represent ചെയ്തു കുട്ടി ശാസ്ത്രീയ സംഗീതത്തിൽ മത്സരിക്കണം. ഞാൻ ഞെട്ടി ! ഈശ്വര.. അല്ലറ ചില്ലറ സിനിമ പാട്ടും prayer song ഉം പാടി നടക്കുന്ന ഞാൻ ശാസ്ത്രീയ സംഗീതമോ ? No way.
പക്ഷെ അവർ വിട്ടില്ല. Prize ഒന്നും വേണ്ട. Item participation പോയ്ന്റ്സ് എങ്കിലും നമക്ക് വേണം. പ്രസ്റ്റീജ് ഇഷ്യൂ ആണ്. തനിക്ക് മാത്രമേ രക്ഷിക്കാനാകു ! പൊതുവേ ആരെങ്കിലും സുഖിപ്പിച്ചു നല്ല വാക്ക് പറഞ്ഞാൽ വീണു പോകുന്ന ഞാൻ ഇതിലും വീണു ! ഞാൻ സമ്മതിച്ചു. ഒരു മാസമുണ്ടല്ലോ ഏതേലും ഒരു കീർത്തനം പഠിച്ചെടുക്കാം.
ഇപ്പോഴത്തെ പോലെ youtube ഇല്ല, ഇന്റർനെറ്റ് ഇല്ല. പറ്റിയ കീർത്തനം കണ്ടുപിടിക്കാൻ കുറെ പാട് പെട്ടു. MG റോഡ് ലെ music shop ൽ പോയി casette പരതി. M.S subbulekshmi amma, Chithra chechi, Balamurali sir തുടങ്ങിയവരുടെ പാട്ടുകൾ കേട്ടിട്ട് തലചുറ്റി ഇരുന്നു. സ്ഥിരം കലോത്സവത്തിന് പാടാറുള്ള പാഹിമാം ശ്രീ രാജരാജേശ്വരി, മഹാഗണപതിം, എന്തരോ മഹാനുഭാവുലു.. ഇതൊന്നും അടുക്കാൻ പോലും പറ്റില്ല. സംഗതികൾ അത്രയും അധികം ഉണ്ട് !. അങ്ങനെ സാമാന്യം വലിയ സംഗതികൾ ഇല്ലാത്ത.. അധികം ആരും പാടാത്ത പാട്ടായ സരസിജനാഭ സോദരി എന്ന കീർത്തനം തിരഞ്ഞെടുത്തു. sudha raghunathan പാടിയ casette ൽ നിന്നും . തുടർന്നുള്ള 10 ദിവസങ്ങൾ ഹോസ്റ്റലിൽ എന്റെ ശാസ്ത്രീയ സംഗീതം കച്ചേരി free ആയിരുന്നു കൂട്ടുകാർക്ക് !! പ്രാക്ടീസ് ഒക്കെ അടിപൊളി. ഏകദേശം ഒറിജിനൽ song ന് മാച്ചിങ് ആയി പഠിച്ചെടുത്തു. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി ! ഭയങ്കര confidence.
Competition ൽ വെറും 6 participants. ഹോ, ചിലപ്പോൾ prize വരെ കിട്ടിയേക്കാം ! ഈശ്വരാ ....
ഏതായാലും stage ൽ കേറുന്നതിനു 10 minute മുമ്പ് സംഘാടകർ ചോദിച്ചു. കീർത്തനത്തിന്റെ പേരും രാഗവും താളവും എഴുതി കൊടുക്കണം. ഞാൻ ഉടൻ തന്നെ casette നോക്കി. രാഗം : നാഗഗാന്ധാരി. താളം :രൂപകം.
ഒരു ഞെട്ടലോടെ ഞാൻ അത് വായിച്ചു. താളം : രൂപകം. ഈശ്വരാ ഇതെന്തു താളം. പ്രാക്ടീസ് ചെയ്തതെല്ലാം ആദി താളം ആണല്ലോ. അത് മാത്രമേ എനിക്ക് അറിയുള്ളു !. Tension ഓട് tension.

കൂടെയുള്ള contestants നോട് ചോദിക്കാൻ പറ്റില്ല. ഗൂഗിൾ ഇല്ല. Phone ഇല്ല.
എന്റെ പ്രശ്നം cheer leaders നോട് പറഞ്ഞു. സാരമില്ല.. താൻ ആദിതാളത്തിൽ തന്നെ കൊട്ടിക്കോ. Mind ചെയ്യണ്ട. കണ്ണടച്ച് പാടിക്കോ !
എന്റെ പ്രശ്നം cheer leaders നോട് പറഞ്ഞു. സാരമില്ല.. താൻ ആദിതാളത്തിൽ തന്നെ കൊട്ടിക്കോ. Mind ചെയ്യണ്ട. കണ്ണടച്ച് പാടിക്കോ !
എന്റെ number വിളിച്ചു. ഞാൻ ഇരുന്നു. Judges മൂന്ന് പേർ. നോക്കി ചിരിച്ചു. നമസ്ക്കരിച്ചു. പാടിത്തുടങ്ങി. എന്റെ പാട്ടും കൈയിലെ താളവും രണ്ട് വഴിക്ക് നീങ്ങുന്ന കണ്ടു അവർ അമ്പരന്നു. അങ്ങോട്ടും ഇങ്ങോട്ടും നോക്കി എന്തോ പറഞ്ഞു. ഞാൻ പേടിച്ചു. പക്ഷെ പാട്ട് നിർത്തിയില്ല. കണ്ണടച്ച് പിടിച്ചു മുഴുവൻ പാടി തീർത്തു. നമസ്ക്കരിച്ചു ഇറങ്ങി പോയി. എന്റെ cheer leaders ഭയങ്കര കയ്യടി. എന്തോ വലിയ കാര്യം നേടിയ സന്തോഷത്തിൽ ഞാനും. തെറ്റില്ലാതെ പാടി. അത് മതി.
Competition കഴിഞ്ഞ് പുറത്തു കത്തി വച്ചു നിന്ന എന്നെ judges ൽ ഒരാളായ ഒരു sir വിളിപ്പിച്ചു. "കുട്ടി എവിടെയാ സംഗീതം പഠിക്കുന്നെ ?" "Sir, ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. ഇത് കാസ്സെറ്റ് കേട്ട് പഠിച്ചതാ. " "അത് മനസ്സിലായി. രൂപക താളം ദ ഇങ്ങനെയാണ് കോട്ടേണ്ടത്. അല്ലാതെ കുട്ടി അവിടെ കാട്ടിക്കൂട്ടിയത് അല്ല. കുട്ടിയുടെ ശബ്ദം നല്ലതാ. നന്നായി പാടി. അതുകൊണ്ട് disqualify ചെയ്തില്ല. ഏതെങ്കിലും നല്ല ടീച്ചർ ടെ അടുത്ത് പോയി പഠിക്കൂ. " എന്നിട്ട് അദ്ദേഹം ഒന്നുകൂടി പറഞ്ഞു. "വെറും confidence ഉം talent ഉം ഉണ്ടായ കൊണ്ട് കാര്യമില്ല. മുറിവിവരം ഒരിക്കലും പ്രദർശിപ്പിക്കരുത്. ചിട്ട യായ പ്രാക്ടീസ് ഉം ആത്മാർത്ഥതയും വേണം വിജയിക്കാൻ. അതിനു കുറെ effort ഇടണം. "
ആ sir ആരാണെന്നോ പേര് എന്താണെന്നോ എനിക്കറിയില്ല. പക്ഷെ എനിക്ക് ജീവിതത്തിൽ ഒരു വലിയ പാഠം അന്ന് പകർന്നു തന്നു. അറിയാത്ത മേഖലയിൽ പരിശീലനം ഇല്ലാതെ ആഴത്തിൽ പഠിക്കാതെ എടുത്തു ചാടരുത് എന്ന പാഠം. അത് ഇപ്പോഴും ഞാൻ പിന്തുടരുന്നു. പുതിയ മേഖലകളിൽ പ്രവർത്തിക്കാൻ ഒരുങ്ങുമ്പോഴും ഞാൻ അത് നന്നായി പഠിച്ച ശേഷമേ പോകാറുള്ളൂ !
ശാസ്ത്രീയ സംഗീതം കുളമായെങ്കിലും group song ൽ എന്റെ team first prize നേടി. ഗാനമേളയും elocution ഉം ഒക്കെ തകർത്തു !
ഫ്ലാഷ്ബാക്ക് ൽ ഇങ്ങനെ ഒരു കദന കഥയുണ്ടെങ്കിലും, ഇപ്പോൾ smule ൽ ഞാൻ ഭയങ്കര പാട്ടുകാരിയാ RJ_Chandra എന്നാ username.
ശാസ്ത്രീയ സംഗീതം പഠിക്കാൻ മുതിർന്നില്ല. എനിക്ക് പറ്റാതെ പോയത് മകളെങ്കിലും പഠിക്കട്ടെ എന്ന് വച്ചു അവളെ വിടുന്നു. പക്ഷെ അവളാകട്ടെ Taylor swift ഉം, Selena Gomez ന്റെ പിറകെ ആണ് ! എന്തരോ എന്തോ !
ശാസ്ത്രീയ സംഗീതം പഠിക്കാൻ മുതിർന്നില്ല. എനിക്ക് പറ്റാതെ പോയത് മകളെങ്കിലും പഠിക്കട്ടെ എന്ന് വച്ചു അവളെ വിടുന്നു. പക്ഷെ അവളാകട്ടെ Taylor swift ഉം, Selena Gomez ന്റെ പിറകെ ആണ് ! എന്തരോ എന്തോ !
No comments:
Post a Comment