Sunday, June 10, 2012

വേണോ വേണ്ടയോ ?


വേണോ വേണ്ടയോ ?
കല്യാണം കഴിക്കാന്‍ ഒരു പെണ്ണിനെ തേടി നാടായ നാട്ടിലെല്ലാം അലഞ്ഞു നടക്കും. ഓരോ സ്ഥലത്തും ഓരോ കാരണങ്ങള്‍ പറഞ്ഞു ഒഴിയും. അവസാനം ഒരു പെണ്ണും കിട്ടാതെ കെട്ടാതെ നടക്കും. എന്താ, ഇത് പോലെ നമുക്ക് അറിയാവുന്ന ചില ആള്‍ക്കാര്‍ ഇല്ലേ ? 
നമ്മടെ ഗതികെടിനു അങ്ങനത്തെ ഒരാളാണ് നമ്മുടെ മുതലാളി എന്ന് വച്ചാലോ? മുതലാളി എന്ന് വച്ചാല്‍ മാനേജരും ആവാം , ഉടമസ്തനുമാവാം. 

തീരുമാനം എടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ട ഏറ്റവും പ്രധാനപെട്ട കഴിവുകളില്‍ ഒന്നായി കാണപെടുന്നത്. ശെരിയായ തീരുമാനം ശെരിയായ സമയത്ത് എടുക്കാന്‍ കഴിയുക എന്നത് ഏതോരു മാനേജരുടെയും കര്‍ത്തവ്യമാണ്. അതൊക്കെ ചുമ്മാ ഡയലോഗിന് കൊള്ളാം , ശെരിക്കും ഒരു തീരുമാനം എടുക്കേണ്ട സമയത്തു  പലരും ഒന്ന് പതറി പോകാറുണ്ട് എന്നല്ലേ നിങ്ങള്‍ ഇപ്പൊ ചിന്തിച്ചേ ? 

ഡിസിഷന്‍ മേക്കിംഗ് പ്രോസസ് എന്നത് നമ്മുടെ ബ്രെയിന്‍ നടത്തുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് എന്ന് നമുക്ക് തന്നെ അറിയാം., ഇതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് ഒരേ കാര്യത്തില്‍ നമുക്ക് കുറെയേറെ ഒപ്ഷന്‍സ്‌ ഉള്ളപ്പോഴാണ്. അവസാനം  ഞാന്‍ നേരത്തെ പറഞ്ഞ പെണ്ണ് കാണല്‍ പരിപാടി പോലെ ആയിപ്പോകും. ഒരു തീരുമാനത്തില്‍ എത്തുമ്പോഴേക്കും വയസു കടന്നിരിക്കും! 

തിരക്കുള്ള ഒരു റോഡിലൂടെ നിങ്ങള്‍ ഒരു കാര്‍ ഓടിക്കുകയാനെന്നു കരുതുക.(അതിപ്പോ,ഒരു ബി എം ഡബ്ല്യു യായാലും ഒരു പാട്ട വണ്ടിയായാലും കൊള്ളാം!) അതിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നിങ്ങള്‍ നടത്തുന്ന ഓരോ നീക്കവും എത്ര സുപ്രധാനമാണെന്ന് ഞാന്‍ പറയേണ്ടല്ലോ! കാരണം നീങ്ങളുടെ ഓരോ ചലനവും  നിങ്ങളെയും നിങ്ങളുടെ കാറില്‍ സന്ച്ചരിക്കുന്നവരുടെയും മാത്രമല്ല, ആ പാതയിലൂടെ പോകുന്ന ഏവരെയും ബാധിക്കുന്ന ഒന്നാണ്. തീരുമാനം എടുക്കാന്‍ ചിലപ്പോ നിങ്ങള്ക്ക് കിട്ടുക വെറും ചില നിമിഷങ്ങള്‍ മാത്രമായിരിക്കും. ഓരോ തവണ കാര്‍ ഓടിക്കുമ്പോഴും  അനുഭവങ്ങള്‍ വ്യതസ്തമായിരിക്കും. നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ വേറെയായിരിക്കും. പക്ഷെ ഒരു എക്സ്പേര്‍ട്ട് ഡ്രൈവര്‍ അതിലെ സഞ്ചാരികളെ ഒന്നും അറിയിക്കാതെ ഇതെല്ലാം തരണം ചെയ്തു പോകും. ഇനി ചിലപ്പോ നമ്മുടെ പാതയില്‍ അപ്പ്രതീക്ഷിതമായി ചിലര്‍ എടുത്തു ചാടിയെന്നിരിക്കും. ആ സമയത്ത് നമ്മള്‍ പോലും അറിയാതെ നമ്മുടെ കാലു ബ്രെയിക്കിലേക്ക് പോകും. എന്താ, ഞാന്‍ പറഞ്ഞത് ശേരിയല്ലേ? 

ഇത് പോലെയാണ് ഒരു മാനേജറും. തിരക്കുള്ള പാതയിലൂടെ ദിനവും ഒരു കൂട്ടം സഞ്ചാരികളെയും കൊണ്ട് കാര്‍ ഓടിച്ചു ലകഷ്യ സ്ഥാനത്ത് എത്തിക്കാനായി ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു പൂര്‍ണ്ണ ഉത്തരവാദിത്വവും നിയന്ത്രണത്തോടും സ്റ്റിയറിംഗ് വീല്‍ പിടിക്കുന്ന ആള്‍. ഒരു തുടക്കക്കാരനായ ഡ്രൈവറോ , അല്ലെങ്കില്‍ ഒരു പുതിയ കാറൊ ആണെങ്കില്‍ ചിലപ്പോ ചില പോരുത്തകെടുകള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു മികവ് തെളിയിച്ച ഡ്രൈവറൊ അല്ലെങ്കില്‍ പരിചയമുള്ള വഴിയോ ആണെങ്കില്‍ എല്ലാം “ഓട്ടോമാറ്റിക്” ആയി നടന്നുകൊള്ളും അല്ലേ? ഒരു വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ എടുക്കുന്ന ചെറിയ ചെറിയ തീരുമാനങ്ങള്‍ നമ്മള്‍ പോലും അറിയാതെ സംഭവിക്കുന്ന പോലെ വേണം നമ്മുടെ ജോലിയില്‍ നാം എടുക്കുന്ന ചെറിയ ചെറിയ തീരുമാനങ്ങള്‍. ഇടൈയ്ക് ചിലപ്പോ പ്രതിസന്ധി ഖട്ടങ്ങളില്‍ മാത്രം “സടന്‍ ബ്രേക്ക് “ ഇട്ടു പോകും. അപ്പോള്‍ മാത്രമേ നമ്മുടെ സഹയാത്രികര്‍ അറിയുകയുള്ളൂ.
ലകഷ്യ സ്ഥാനത്തു എത്താനായി ഒരായിരം തീരുമാനങ്ങള്‍ നമുക്കെടുക്കെണ്ടിവരും. പക്ഷെ തീരുമാനം എടുക്കാന്‍ നമ്മള്‍ വൈകിയാലോ തെറ്റായ തീരുമാനം എടുത്താലോ അതിന്റെ ഫലം അനുഭവിക്കെണ്ടിവരുക നമ്മള്‍ മാത്രം ആയിരിക്കില്ല. 

ഇത് പോലെ തന്നെയാണ് ഒരു മാനേജറും തീരുമാനങ്ങള്‍  എടുക്കുന്നത്. ഒരു എക്സ്പര്ട്ട് ഡിസിഷന്‍ മേക്കര്‍ ആകാന്‍ എക്സ്പീരിയന്‍സ് വേണ്ടി വരും. ആരും കാര്‍ ഓടിച്ചു തുടങ്ങുമ്പോ തന്നെ എക്സ്പര്ട്ട് ഡ്രൈവര്‍ ആകില്ലല്ലോ ! എന്ന് വച്ച് എക്സ്പീരിയന്‍സ് ഉണ്ടാകണമെങ്കില്‍ ആദ്യമൊക്കെ പരീക്ഷണം നടത്താനുള്ള സാഹചര്യമുണ്ടാകണം. അതിനുള്ള മനസ്സും ഉണ്ടാകണം. 

ഒരു വ്യക്തി തീരുമാനം എടുക്കാന്‍ വൈകുന്നതിന്റെ ഒരു കാരണം അയാളുടെ ആത്മവിശ്വാസമില്ലയ്മയാണ് എന്ന് മനശാസ്ത്രഞ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ റിസ്ക്‌ എടുക്കാന്‍ ചിലപ്പോ അവര്‍ക്ക് പറ്റിയെന്നു വരില്ല. ഒരുപാടു ആലോചിക്കും, ഇരുന്നും കിടന്നും ,നടന്നും.അവസാനം അവസരം വഴി തെറ്റി പോയാല്‍ പിന്നീട് ബാക്കിയുള്ളവരുടെ മേല്‍ പഴിചാരി രക്ഷപെടാനും ശ്രമിക്കും. 

ഇനി വേറെ ചിലകൂട്ടരുണ്ട് അവര്‍ വീണ്ടുവിചാരമില്ലാതെ ചാടിക്കേറി തീരുമാനങ്ങള്‍ എടുത്തുകളയും. അശ്രദ്ധ മൂലം ചില ഡ്രൈവര്‍മാര്‍ അപകടം ഉണ്ടാക്കി വയ്ക്കുന്ന പോലെ . അതും പ്രശ്നമാണ്.

എന്തൊക്കെയായാലും തീരുമാനങ്ങള്‍ എടുത്തു മുന്നോട്ടു നയിക്കാന്‍ പടനായകനപ്പോലെ ഒരു ധീരനായ പോരാളി തന്നെയാകണമെന്നില്ല.ഒരു നല്ല  കാര്‍ ഡ്രൈവരെ പോലെ  എങ്കിലും ആയാല്‍ മതിയെന്ന് ഇപ്പൊ മനസ്സിലായില്ലേ? നിങ്ങളുടെ പ്രിയപ്പെട്ട കാര്‍ ഓടിക്കുന്ന ലാഖവത്തോടെ  പ്രശനങ്ങളെ സമീപിച്ചുനോക്കൂ. എല്ലാം ശുഭമാകുമെന്നെ ! കാരണം ഈ ലോകത്തില്‍ ഏറ്റവും പ്രശസ്തമായ പല സംഭവങ്ങളും  ഉണ്ടായെക്കുന്നത് ഒരു നിമിഷത്തെ തീരുമാനം കൊണ്ടാണ്. അങ്ങനെ  ചില സമയത്ത് നമുക്ക് തോന്നുന്ന ഉള്‍വിളി ഒരു പക്ഷെ നമ്മുടെ ഒരു സുപ്രധാന തീരുമാനമായെക്കാം. പണ്ടത്തെ ആള്‍ക്കാര്‍ പറയുന്ന പോലെ എല്ലാം ശുഭാമാകും എന്ന് കരുതി കാര്യങ്ങള്‍ അങ്ങട് തീരുമാനിക്കൂ എന്നെ !!

 By CeeVee 


Follow me in FB